About Me

കരിപ്പൂരിൽ ലാ‍ൻഡിങ്ങിനിടെ വിമാനം തെന്നിമാറി; രണ്ടായി പിളർന്നു




 കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. യാത്രക്കാർ ഉള്ള വിമാനമാണ് റൺവേയിൽ നിന്നും താഴേക്ക് വീണത്.

രക്ഷാപ്രവർത്തനം തുടരുന്നു. അതേസമയം, യാത്രക്കാർ സുരക്ഷിതർ ആണ്. വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments