About Me

താനൂരിൽ നിന്നും 7 ലിറ്റർ വിദേശമദ്യവും 17 കുപ്പി ബിയറും എക്സൈസ് സംഘം പിടികൂടി


താനൂർ പനങ്ങാട്ടൂരിൽ നിന്ന് വിദേശമദ്യം പിടികൂടി
തിരൂർ  എക്സൈസ് സംഘം ഏഴ് ലിറ്റർ വിദേശമദ്യവും 17 കുപ്പി ബിയറും പിടിച്ചെടുത്തു.
ജില്ല അസിസ്റ്റൻെറ് എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം തിരൂർ എക്സൈസ് സർക്കിൾ  ഇൻസ്പെക്ടർ പി.അൻവർസാദത്തിൻെറ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന റെയിഡിലാണ്  പനങ്ങാട്ടൂരിൽ പള്ളിയേമ്പിൽ അശോകൻെറ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവും  ബിയറും പിടികൂടിയത്. പ്രതിയെ പിടികൂടാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി രാത്രി സമയങ്ങളിൽ ഇരട്ടി വിലക്ക് മദ്യം വിൽക്കുന്നുവെന്ന പരാതി  ജില്ല ഡപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. അബ്ക്കാരി വകുപ്പ് 55 എെ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. പ്രിവൻറീവ് ഓഫീസർ യൂസഫലി, സി.ഇ.ഒ മാരായ കെ.പി മനോജൻ , മുഹമ്മദാലി, രാഗേഷ്, പ്രമോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments