കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി
ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. ശനിയാഴ്ച്ച രാവിലെ ഒൻപത് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.