ബോളിവുഡിൻ്റെ ബിഗ് ബി അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. 23 ദിവസത്തിനു ശേഷമാണ് അദ്ദേഹം മുംബൈ നാനാവതി ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി മടങ്ങിയത്. അമിതാഭിൻ്റെ മകനും അഭിനേതാവുമായ അഭിഷേക് ബച്ചനാണ് വിവരം അറിയിച്ചത്. പിതാവ് കൊവിഡ് മുക്തനായെന്നും ആശുപത്രി വിട്ട് അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു
0 Comments