സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
റിപ്പോർട്ട് ചെയ്തു. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 
ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനായ അജിതൻ (55) ആണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്.  എറണാകുളം ഇടപ്പള്ളിയിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത്. തൃക്കാക്കര പൈപ്പ്ലൈൻ സ്വദേശി ദേവസി ആലുങ്കൽ(80)ആണ് മരിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. മലപ്പുറത്ത് കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയമു ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 82 വയസായിരുന്നു. പട്ടാമ്പിയിലാണ് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഓങ്ങല്ലൂർ സ്വദേശി കോരൻ (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.