തിരൂർ : കനത്ത മഴയിൽ തിരൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.തൃപ്രങ്ങോട്,പുറത്തൂർ,പൊൻമുണ്ടം പഞ്ചായത്തുകളിൽ നിന്നും തിരൂർ നകരസഭാ പരിധിയിലെ കാഞ്ഞിരകുണ്ട്,ചെമ്പ്ര,പൊറൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമായി 102 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചതായി തഹസിൽദാർ ടി.മുരളി അറിയിച്ചു.അതേ സമയം താലൂക്കിൽ എവിടേയും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.തിരൂർ മാങ്ങാട്ടിരി റോഡ്,പൂങ്ങോട്ടുകുളം അന്നശ്ശേരി റോഡ്,തിരൂർ ബൈപാസ് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.തിരൂർ പുഴക്ക് സമീപത്തുകൂടിയുള്ള ബൈപാസ് റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം താല്ക്കാലികമായി നിരോധിച്ചിട്ടുണ്ട്.
0 Comments