ഇന്ന് കര്‍ക്കിടകം ഒന്ന്. ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭിക്കുകയാണ്. വേദങ്ങളിലും വേദാംഗങ്ങളിലും കര്‍ക്കിടകമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദുര്‍ഘടം നിറഞ്ഞ മാസം എന്നു വിളിക്കുമെങ്കിലും കര്‍ക്കിടകം പുണ്യമാസമാണ്. കള്ളകര്‍ക്കടകത്തിന്റെ കഷ്ടപാടുകളെ ഭക്തിയുടെ നിറവില്‍ മറികടക്കാനാണ് രാമായണം പാരായണം. കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ഒരു മാസക്കാലം അദ്ധ്യാത്മരാമായണം മുഴങ്ങും.കര്‍ക്കിടകം പിറക്കും മുമ്പേ വീടും പരിസരവും ശുദ്ധീകരിച്ച് ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്നതോടെയാണ് രാമായണ മാസാരംഭത്തിന് തുടക്കമാകുന്നത്.