പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചും സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടും കൂട്ടായി മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനം തള്ളി സമരം ചെയ്തു.സമരം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി നസറുള്ള ഉൽഘാടനം ചെയ്തു.സലാം താണിക്കാട് അധ്യക്ഷത വഹിച്ചു പി സി സക്കീർ,സി വി മുനീർ, ആർ പി സലാം,സി പി മുജീബ് റഹ്‌മാൻ,ഉമ്മർ പുളിക്കൽ,സൈനുൽ ആബിദ്,ടി സിദ്ധീഖ്,ജാബിർ ആശാൻപടി,എം ഇസ്മയിൽ, ഇ അലികുട്ടി,കെ പി കുഞ്ഞിമോൻ, കാട്ടിരത്തി വിശ്വൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കൂട്ടായി പാരീസിൽ നിന്നും ആരംഭിച്ച തള്ളൽ സമരം കൂട്ടായി അങ്ങാടിയിൽ സമാപിച്ചു
0 Comments