About Me

തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണം പ്രവർത്തി അന്തിമഘട്ടത്തിൽ




തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കി വരുന്ന പ്രവേശനകവാടനിർമ്മാണപ്രവർത്തി അന്തിമ ഘട്ടത്തിൽ.  2700 ചതുരശ്രമീറ്റർ സ്ഥലത്താണ് പ്രവേശന കവാടം പൂർത്തിയാവുന്നത്.ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുള്ള ബുക്കിംഗ് ഓഫീസ്,യാത്രക്കാർക്കുള്ള നടപ്പാത,ഭിന്നശേഷിക്കാർക്ക് ട്രയിൻ കയറുന്നതിനുള്ള സംവിധാനം,പാർക്കിംഗ് ഗ്രൗണ്ട്,ഓട്ടോ ബേ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ബസ്റ്റാൻെറ് ഭാഗത്ത് നിന്ന് വേഗത്തിൽ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലെത്താൻ കഴിയും.ഇതോടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ്.നിലവിൽ ബസ്റ്റാൻെറിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റി താഴെപാലം വഴിയാണ് റെയിൽവേ സ്റ്റേഷനിലെത്തുന്നത്.ദീർഘദൂര ട്രയിനുകൾ നിർത്തുന്ന മൂന്നാം ഫ്ളാറ്റ് ഫോമിൽ ബസ്റ്റാൻെറ് ഭാഗത്തായി ടിക്കറ്റ് കൗണ്ടറും സൗകര്യങ്ങളും ഒരുക്കാത്തതിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നിരുന്നത്.45 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി പൂർത്തിയാക്കി വരുന്നത്.


Post a Comment

0 Comments