പതിനാറാം തീയതി നടക്കാനിരിക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രസ് പരീക്ഷക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് സോണ്‍ മേഖലകളില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പ്രത്യേക സെന്റര്‍ ആരംഭിക്കും

റെഡ് സോണ്‍ പ്രദേശത്ത് കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ അവിടെ തന്നെ സെന്റര്‍ തുടങ്ങാനാണ് തീരുമാനം. അല്ലാത്തയിടങ്ങളില്‍ റെഡ് സോണില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് പ്രത്യേക മുറികള്‍ ഒരുക്കും. വലിയ പ്രയാസങ്ങളില്ലാതെ പറഞ്ഞ സമയത്ത് തന്നെ പരീക്ഷ നടത്താന്‍ സാധിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു