തിരൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കൊറന്റീൻ കേന്ദ്രത്തിൽ പ്രവാസി ചികിത്സ കിട്ടാതെ മരിച്ചതിൽ പ്രതിഷേധിച്ച് തിരൂർ മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഒരു കിലോമീറ്റർ പോലും ദൂരമില്ലാത്ത ജില്ലാഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് മണിക്കൂറുകൾ കഴിഞ്ഞാണ് എത്തിയതെന്നും നഗരസഭാ മതിയായ സൗകര്യം ഒരുക്കാതെ നിരുത്തരവാദിത്തമായ രീതിയിൽ കൊറന്റൈൻ കേന്ദ്ര നടത്തിയതാണ് പ്രവാസി മരിക്കാനിടയാക്കിയതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് ഷറഫുദീൻ കണ്ടത്തിൽ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ മെമ്പർ അഡ്വ :രതീഷ്കൃഷ്ണ , സിവി വിമൽകുമാർ, നൗഷാദ് പരന്നേക്കാട്, യാസർ പൊട്ടച്ചോല, ശിഹാബ് തിരൂർ,സുരേഷ് ബാബു കിഴക്കത്തു, ഷമീർ. വി, യൂസഫ് തറമ്മൽ,അബ്ദു സമദ്. എംകെ, വിജയകുമാർ. കെ എന്നിവർ നേതൃത്വം നൽകി.
0 Comments