www.results.kite.kerala.gov.in ലൂടെയും Saphalam 2019 ആപ് വഴിയും റജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ലഭ്യമാകും.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ  ലഭ്യമാകും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും "Saphalam 2019" എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലിലും ആപ്പിലും ലഭ്യമാക്കുന്നതാണ്.