2019ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണ്. ഇന്ത്യയെ മുന്നോട്ട് നയിക്കേണ്ടത് രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമാണ്. ഇന്ത്യ ഓരോ ഇന്ത്യക്കാരുടെതുമാണ്. ഓരോരുത്തരുടെയും ഭാഷയും, സംസ്‌കാരവും, ചരിത്രവും ഒത്തു ചേരുമ്പോഴാണ് ഈ രാജ്യം ശക്തമാവുന്നത്. മലയാളം, തമിഴ് ഭാഷകള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളെക്കാള്‍ താഴെയല്ല. കേരളത്തിന്റെ മഹത്തായ ചരിത്രവും പാരമ്പര്യവും മറ്റ് പ്രദേശത്തെക്കാള്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ ബി ജെ പിയും, ആര്‍ എസ് എസും പറയുന്നത് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത് ഏക വിചാരധാരയാണ് എന്നാണ്. ഇന്ത്യ ഒരൊറ്റ സംഘടനക്ക് കീഴില്‍ മുന്നോട്ട പോകണമെന്നും, രാജ്യത്തെ നിര്‍ണ്ണയിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നും ആര്‍ എസ് എസ് അവകാശപ്പെടുന്നു. നരേന്ദ്രമോദിക്ക് മാത്രമാണ് എന്താണ് രാജ്യതാത്പര്യമെന്നും, രാജ്യവിരുദ്ധമെന്നും തീരുമാനിക്കാം എന്ന് അവര്‍ കരുതുന്നു. അവര്‍ക്ക് എന്ത് അധികാരമാണ് കേരളത്തിന്റെ ഭാവി നിശ്ചയിക്കാന്‍ അവര്‍ക്കുള്ളത്? കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്നത് ഇവിടെയുള്ള ജനങ്ങളാണ്. കേരളത്തിന്റെ ചരിത്രം കേരളീയന്‍ നിര്‍മ്മിച്ചതാണ്. നമ്മള്‍ തന്നെയാണ് അത് മുന്നോട്ട് പോകേണ്ടത്.

കേരളത്തിലെ ജനങ്ങള്‍ മലയാളം സംസാരിക്കുന്നത് അവരുടെ ഇഷ്ടമാണ്. ഇംഗ്ലീഷ് പഠിക്കണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ അതും അവരുടെ തീരുമാനം. ആര്‍ക്കും കേരളത്തില്‍ ഒന്നും അടിച്ചേല്‍പിക്കാന്‍ സാധ്യമില്ല. ധാര്‍ഷ്ട്യം സങ്കല്‍പിക്കാവുന്നതിനും അപ്പുറമാണ്. അവരുടെ സങ്കല്‍പങ്ങള്‍ ഇന്ത്യയെക്കാള്‍ വലുതാണെന്ന് അവര്‍ കരുതുന്നു. അവര്‍ ഇന്ത്യയുടെ ചരിത്രത്തെ പുനര്‍നിര്‍മ്മിക്കാനുള്ള അവകാശം ഉണ്ട് എന്നതാണ്. ഇന്ത്യയിലെ ഓരോ ഭാഷക്കും, സംസ്‌കാരത്തിനും, ചരിത്രത്തിനും അതിന്റെതായ പ്രാധാന്യം ഉണ്ട്. ഉത്തര്‍പ്രദേശ് നാഗാലാന്റിനെക്കാള്‍ വലുതായിരിക്കാം. എന്നാല്‍ ഇന്ത്യക്കാരുടെയും ശബ്ദം കേള്‍ക്കുക എന്നതാണ് പ്രധാനമാണ്. അവരെന്തിനാണ് ഇന്ത്യയെ പുനര്‍നിര#വ്വചിക്കുന്നത്.
രണ്ട് ഇന്ത്യയെ നിര്‍മ്മിച്ചെടുക്കാനുളള ശ്രമമാണ് അവര്‍ക്ക്. അംബാനിമാര്‍ക്കും, മല്യമാര്‍ക്കും, നീരവ് മോദിമാരുടെതുമാണ് അവരുടെ ഇന്ത്യ. നീരവ് മോദിയുടെ ബാങ്ക് എക്കൗണ്ടിലേക്ക് 35000 കോടി രൂപ എത്തുന്നു. അനില്‍ അംബാനി കടമെടുത്തതും കിട്ടാക്കടമാണ്. നരേന്ദ്രമോദിയുടെ കാഴ്ചപ്പാടില്‍ അവരാണ് ഇന്ത്യക്കാര്‍. കര്‍ഷകരും, തൊഴിലില്ലാത്തവരും, മത്സ്യതൊഴിലാളികളും മോദിയുടെ ഇന്ത്യക്കാരുടെ നിര്‍വ്വചനത്തില്‍ പെടുന്നില്ല. 20000 രൂപയുടെ കടം തിരിച്ചടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇവിടുത്തെ കര്‍ഷകര്‍ ജയിലിലുകളിലേക്ക് നയിക്കപ്പെടുന്നു. അനില്‍ അംബാനി തിരിച്ചടക്കാഞ്ഞാല്‍ പ്രശ്‌നമില്ല. നാട്ടിലെ സാധാരണക്കാരെ മോദി 15 പണക്കാര്‍ക്ക് 3100000കോടി രൂപയുടെ വരുമാനം ഉണ്ടാക്കിയെടുത്തു. കടം തിരിച്ചടക്കാന്‍ സാധിക്കാത്ത സമ്പന്നരുടെത് എഴുതിതള്ളി. കേരളത്തിലെ ഏതെങ്കിലും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയോ? ഏതെങ്കിലും വിദ്യാര്‍ഥിയുടെ വിദ്യഭ്യാസ ലോണുകള്‍ എഴുതിത്തള്ളിയോ? ചെറുകിട കച്ചവടക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളിയോ? സാധാരണക്കാരൊന്നും കടങ്ങള്‍ എഴുതിത്തള്ളാത്തത് അവരൊന്നും അവരുടെ കാഴ്ചപ്പാടില്‍ ഇന്ത്യക്കാര്‍ അല്ലാത്തതിനാലാണ്. നിങ്ങളുടെ പേര് അനില്‍ അംബാനി എന്നല്ല, . നിങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് കയറിച്ചെല്ലാനാവില്ല. നിങ്ങള്‍ ആരെയും പ്രധാനമന്ത്രി സഹോദരാ എന്ന് വിളിക്കുന്ന സാഹചര്യം ഇല്ല. പ്രധാനമന്ത്രി പറയുന്നത് തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ ജനങ്ങളെ അവഹേളിക്കുകയാണ് എന്നാണ്. എന്നാല്‍ രാജ്യത്തെ പതിനായിരിക്കണക്കിനാളുകള്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് തൊഴിലുറപ്പ് പദ്ധതി ഉള്ളത് കൊണ്ടാണ്. എന്ത് കൊണ്ടാണ് ഇന്ന് വരെ അനില്‍ അംബാനിക്ക് പണം നല്‍കിയത് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയത് അപമാനമായി മാറി എന്ത് കൊണ്ട് പ്രധാനമന്ത്രി പറയുന്നില്ല?

അദ്ദേഹം തൊഴിലുകളെ കുറിച്ച് സംസാരിക്കുന്നില്ല. നമ്മുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് പതിനഞ്ച് ലക്ഷം രൂപ എത്തുമെന്ന് പറഞ്ഞിരുന്നു .പക്ഷേ ഇപ്പോള്‍ അദ്ദേഹം ഇപ്പോള്‍ തൊഴില്‍ നല്‍കുന്നതിനെ കുറിച്ചോ കര്‍ഷകര്‍ക്ക് താങ്ങു വില നല്‍കുന്നതിനെ കുറിച്ചോ പറയുന്നില്ല. എല്ലാ ബാങ്ക് എക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപ ഇട്ടുതരുന്നതിനെ കുറിച്ച് അദ്ദേഹം ഒരു വാക്ക് പോലും പറയുന്നില്ല.
എന്ത് കൊണ്ടാണ് രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിക്കുന്നില്ല. അദ്ദേഹം അഞ്ച് കൊല്ലത്തെ പ്രവര്‍ത്തനത്തെ കുറിച്ച് എന്ത് കൊണ്ടാണ് മൗനം പാലിക്കുന്നത്? അദ്ദേഹത്തിന് ഒന്നും പറയാനില്ല എന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹം രാജ്യസുരക്ഷയെ കുറിച്ച് സംസാരിക്കുന്നു. ഈ രാജ്യം നാലര പതിറ്റാണ്ട് കാലത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതായി പ്രധാനമന്ത്രിക്ക് തോന്നുന്നില്ലേ?
തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പെരുകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നില്ലേ?  അദ്ദേഹത്തിന്റെ നയങ്ങളുടെ ഫലമായി ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നില്ലേ?
പ്രധാനമന്ത്രി നുണകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ദരിദ്രരുടെ പോക്കറ്റില്‍ നിന്ന് അദ്ദേഹം കവര്‍ന്നെടുക്കുകയാണ്. പുല്‍വാമ ഭീകരാക്രമണം നടന്ന അതേ ദിവസം ആറ് വിമാനത്താവളങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചു. അദ്ദേഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. നോട്ട് നിരോധനത്തിന് ശേഷം 50 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ 27000ത്തില്‍ പരം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ജി എസ് ടി നടപ്പാക്കിയത് വഴി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടച്ചു നീക്കപ്പെടുന്ന കാഴ്ചയാണുള്ളത്. എന്നിട്ടും ഓരോ ആഴ്ചയും മന്‍കി ബാത്ത് നമ്മോട് പറയുന്നത്. ആരാണ് മന്‍കീ ബാത്ത് ശ്രദ്ധിക്കുന്നത്? കര്‍ഷകരുടെ മന്‍കി ബാത്ത് എവിടെയാണ്? തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ആശങ്കയാണ് നമുക്കറിയാന്‍ താത്പര്യമുള്ളത്.? പ്രധാനമന്ത്രിയുടെ മനസ്സിലുള്ളത് അറിയാന്‍ ആര്‍ക്കാണ് താത്പര്യം?
പ്രധാനമന്ത്രി ചിന്തിക്കുന്നതിനെ കുറിച്ച് ജനങ്ങള്‍ക്കറിയാന്‍ താത്പര്യമില്ല. രാജ്യം പ്രധാനമന്ത്രിയെക്കാള്‍ വലുതാണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കുന്നില്ല. രാജ്യം വലുതും, ശക്തവുമാണെന്ന് തിരിച്ചറിയാന്‍ തിരിച്ചറിയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ല. രാജ്യത്തിന്റെ ആത്മാവിനെ കേള്‍ക്കാന്‍ തയ്യാറാകാണമെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ല. പ്രധാനമന്ത്രി ഔന്നത്യവും, വിനയവും വേണം.
മോദി കവര്‍ന്നെടുത്ത പണം സാധാരണക്കാരന്റെ പോക്കറ്റിലേക്ക് തിരിച്ച് നിക്ഷേപിക്കുകയാണ് നമ്മുടെ ദൗത്യം. പാവങ്ങളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അനില്‍ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടു കൊടുത്തു മോദി. പതിനായിരക്കണക്കിന് കോടി രൂപ അംബാനിയുടെ പോക്കറ്റില്‍ നിന്ന് തിരിച്ചെടുത്ത് ജനങ്ങളുടെ പോക്കറ്റില്‍ നിക്ഷേപിക്കുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യം.
നമ്മള്‍ വിപ്ലവകരമായ നീക്കത്തിലേക്ക് പ്രവേശിക്കുകയാണ്. ഒരു പക്ഷേ ആര്‍ക്കും ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള ദൗത്യമാണ് നാം ഏറ്റെടുക്കുന്നത്. ലോകത്തൊരു രാജ്യവും ചിന്തിക്കാത്ത വിധത്തില്‍ നാം ഏറ്റെടുക്കുകയാണ്. ദാരിദ്ര്യത്തിനെതിരെ കോണ്‍ഗ്രസ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും. ഏറ്റവും പാവപ്പെട്ട 20 ശതമാനം ജനങ്ങളെ കണ്ടെത്തും നമ്മള്‍. ഓരോ ഗ്രാമത്തിലും ,നഗരത്തിലും. 72000 രൂപ അവരുടെ ബാങ്ക് എക്കൗണ്ടിലേക്ക് നിക്ഷേപിക്കും. സ്ത്രീകളുടെ എക്കൗണ്ടിലേക്കാകും പണം എത്തുക. അവരാണ് സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് കൂടി ഉത്തരവാദിത്തം പുലര്‍ത്തുന്നതും, അവരാണ് നോട്ട് നിരോധനത്തിന്റെ ദുരിതം അനുഭവിച്ചതും.
പണമെത്തുമ്പോള്‍ പുതിയ വസ്തുക്കള്‍ നമ്മള്‍ വാങ്ങും. മോദി നമ്മുടെ പണം എടുത്തപ്പോള്‍ നമ്മള്‍ വാങ്ങല്‍ അവസാനിപ്പിച്ചു. സ്തംഭനാവസ്ഥയിലുള്ള നമ്മുടെ സാമ്പത്തികാവസ്ഥ ചലനാത്മകമാകും. ഫാക്ടറികള്‍ ഉത്പാദനം വര്‍ധിക്കും. തൊഴിലവസരങ്ങള്‍ വരും. നരേന്ദ്ര മോദി ഇല്ലാതാക്കിയ തൊഴിലവസരങ്ങള്‍ കോണ്‍ഗ്രസ് തിരിച്ചു നല്‍കും.
കഴിഞ്ഞ യു പി എ സര്‍്ക്കാര്‍ തുടങ്ങിയ പാലക്കാട്ടെ കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകില്ല. 72000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് കോണ്‍ഗ്രസാണ്. എന്നാല്‍ കഴിഞ്ഞ മഹാപ്രളയത്തില്‍ കൃഷി നശിച്ചിട്ടും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായി. ഇന്ത്യയിലെ കര്‍ഷകരുടെ താത്പര്യം കോണ്‍ഗ്രസ് സംരക്ഷിക്കും. രാജ്യത്തിന്റെ പ്രധാനഭാഗമാണ് കര്‍ഷകര്‍. രാജ്യത്തെ നിര്‍മ്മിച്ചെടുത്ത കര്‍ഷകരെ കോണ്‍ഗ്രസ് കൈവിടില്ല. കര്‍ഷകര്‍ക്ക് വേണ്ടി 2019ലെ  സര്‍ക്കാര്‍ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. അത് പൊള്ളയായ വാ്ഗ്ദാനങ്ങളായിരിക്കില്ല. താങ്ങുവിലയെ കുറിച്ച് വ്യക്തതയുണ്ടാകും. കാര്‍ഷികവിളകളുടെ നഷ്ടപരിഹാരത്തെ കുറിച്ചും വ്യക്തതയുണ്ടാകും. എല്ലാ വര്‍ഷത്തിന്റെയും തുടക്കത്തില്‍ അക്കാര്യം കര്‍ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
2019ലെ തെരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയിച്ചാല്‍ കര്‍ഷകര്‍ കടം തിരിച്ചടക്കാത്തതിന്റെ പേരില്‍ ജയില്‍ പോകേണ്ടി വരില്ല.
രാജ്യത്തെ ഓരോരുത്തരുടെയും ശബ്ദം കേള്‍ക്കാവുന്ന ഇന്ത്യയാണ് നമ്മള്‍ വിഭാവനം ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അത് ബോധ്യപ്പെടുത്തും.