എന്നെങ്കിലും നിങ്ങളുടെ കുഞ്ഞിന്റെ പ്രിയപ്പെട്ട അമ്മയുടെ വയറിൽ ഈ വികൃതമായ അടയാളം എപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

മരണവേദനയെക്കൾ വേദന സഹിച്ചു അവൾ അമ്മയായപ്പോൾ ദൈവം അവളുടെ വയറിൽ നൽകിയ സ്‌നേഹത്തിന്റെയും, അവൾ നൽകിയ ജീവന്റെയും വിലയാണെന്നു നീ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?

കുറച്ചു കാലങ്ങൾക്ക് പിന്നിലേക്ക് നീ ഒന്ന് തിരിഞ്ഞു നോക്കുമോ?
വളരെ സുന്ദരിയായിരുന്നു അവൾ നിന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ, ഇന്ന് നിനക്ക് വികൃതമായി തോന്നിയ അവളുടെ ആലില വയറും, വടിവൊത്ത ശരീരവും നിന്നെ വല്ലാണ്ട് മോഹിപ്പിച്ചിരുന്നില്ലേ ?

അത്രയും സുന്ദരമായ അവളുടെ ആ ശരീരം വികൃതമാകും എന്നറിഞ്ഞിട്ടും നിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ അവൾ കാണിച്ച ത്യാഗം നീ എന്ത് നൽകിയാൽ പകരമാകും?

അവളുടെ വയറിലെ ഓരോ പാടും, നിന്നോടുള്ള സ്നേഹത്തിന്റെ അടയാളമാണെന്നു നീ ഒരിക്കലും മറക്കരുത്, ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാതിരിക്കുക,

കാരണം, നിന്റെ ജീവന്റെ ജീവനായ പൊന്നുമക്കളുടെ അമ്മയാണവൾ, നിന്റെ വീടിന്റെ വിളക്കാണവൾ.

ജീവൻവെടിയുന്ന വേദന സഹിക്കേണ്ടി വരും എന്നറിഞ്ഞു കൊണ്ട് നിന്നോട് ചിരിച്ചു യാത്ര പറഞ്ഞു ലേബർ റൂമിലേക്ക് കടന്നു പോയത് നിന്നോടുള്ള അഗാധമായ സ്നേഹത്തിന്റെ തെളിവായിരുന്നു എന്ന് നീ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?

പ്രിയപ്പെട്ട സഹോദരാ, ഇനിയും അവളെ വേദനിപ്പിക്കാതിരിക്കുക, അവളെ അനാവശ്യമായി അടിക്കാതിരിക്കുക, അവളെ അവജ്ഞയോടെ നോക്കാതിരിക്കുക, നിനക്ക് വേണ്ടി വികൃതമാക്കിയ ആ ശരീരത്തെ ആക്ഷേപിക്കാതിരിക്കുക....
      #അനന്തൻ_എൻ_ജി