ഇ.ടി.മുഹമ്മദ് ബഷീർ പത്രിക സമർപ്പിച്ചു.
പൊന്നാനി മണ്ഡലം ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു വരണാധികാരികൂടിയായ മലപ്പുറം ജില്ലാകളക്ടർ അമിത് മീണക്ക് മുമ്പാകെ രാവിലെ 11.30 .ടെയാണ് പത്രിക നൽകിയത്.
കുറുക്കോളി മൊയ്തിൻ പിന്താങ്ങി.
ആദ്യ ഘട്ടത്തിൽ ഒര് സെറ്റ് പത്രികയാണ് നൽകിയത്.
രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് പ്രാർത്ഥ നടത്തി.
തുടർന്ന് മലപ്പുറം DCC ഓഫിസിലെത്തിയ ഇ.ടിയെയും കുഞ്ഞാലികുട്ടിയേയും കോൺഗ്രസ്സ്നേതാക്കളായ ആര്യാടൻമുഹമ്മദ് ,പി.ടിഅജയ് മോഹൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പമണ് ഇ ടി പത്രിക നൽകാൻ എത്തിയത്.
0 Comments