About Me

രക്ഷിതാക്കൾ ജാഗ്രതൈ* *തങ്ങളുടെ മക്കൾ സുരക്ഷിതരാണെന്ന് സ്വയം ഉറപ്പു വരുത്തുക.


*രക്ഷിതാക്കൾ ജാഗ്രതൈ*
*തങ്ങളുടെ മക്കൾ സുരക്ഷിതരാണെന്ന് സ്വയം ഉറപ്പു വരുത്തുക*
ഇതൊരു മുന്നറിയിപ്പല്ല. മുന്നൊരുക്കം മാത്രം
തങ്ങളുടെ മക്കളുടെ ഗതിയോർത്ത് നാളെ വിരൽ കടിക്കാതിരിക്കാൻ ഈ മുന്നൊരുക്കം കൂടിയേ തീരൂ.
ഈ വർഷത്തെ ഹയർ സെക്കണ്ടറി, SSLC പരീക്ഷകൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി അവസാനിക്കുകയാണ്. കുട്ടികളുടെ ആവേശവും പക്വതയില്ലായ്മയും മുതലെടുക്കാൻ കഴുകക്കണ്ണുകളുമായി മാഫിയകൾ റോന്ത് ചുറ്റുകയാണെന്ന സത്യം നാം തിരിച്ചറിയണം. ലഹരി മാഫിയകൾക്ക് അവരുടെ കച്ചവടം വിപുലപ്പെടുത്താൻ കാര്യർമാരെ കിട്ടണം.കുട്ടികളുടെ കയ്യിൽ പടക്കവും ചായവും കൊടുത്ത് അവർ കോമ്പൗണ്ടിന് പുറത്ത് ഒളിഞ്ഞിരിക്കും. അകത്ത് കുട്ടികളുടെ ആഘോഷം എത്രമാത്രം പൊടിപൊടിക്കുന്നുവോ അത്രമാത്രം ഇവരുടെ സന്തോഷവും ഉയരുന്നു. നിഷ്കളങ്കരായ കുട്ടികൾക്ക് തങ്ങൾ പെടാൻ പോവുന്ന ഒരിക്കലും രക്ഷപ്പെടാനാവാത്ത ചതിക്കുഴികൾ തിരിച്ചറിയാനാവാതെ അധ്യാപകരെയും സ്കൂൾ അധികൃതരെയും നാട്ടുകാരെയും വെല്ലുവിളിച്ച് ആഘോഷം കെങ്കേമമാക്കുന്നു. ക്രമേണ ഈ കുട്ടികൾ കഞ്ചാവിന്റെ ഇടനിലക്കാരായി മാറുന്നു. ചുരുക്കം കുട്ടികൾ മാത്രമാണ് ഇത്തരം ആഭാസങ്ങൾക്കും ആഘോഷങ്ങൾക്കും നേതൃത്വം നൽകുന്നത്. പക്ഷെ മറ്റു കുട്ടികൾ അറിയാതെ ഒരു രസത്തിന് ഇവരുടെ കൂടെ കുടിപ്പോവുന്നതാണ്.പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവിടെ ആഘോഷത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും അതിന്റെ പാപഭാരം ഏറ്റെടുക്കേണ്ടി വരും. 

നമ്മുടെ വിദ്യാലയങ്ങളിലൊക്കെയും അടുത്ത കാലത്തായി തുടങ്ങിയ ഈ ആഘോഷങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ചാൽ അത് ചെന്നെത്തുന്നത് ഈ ലഹരി മാഫിയയിലേക്കാണ്.കഴിഞ്ഞ ദിവസം നായന്മാർമൂല സ്കൂളിൽ നടത്തിയ കുട്ടികളുടെ അതിരുവിട്ട ആഘോഷത്തിന് നേതൃത്വം നൽകിയത് നേരത്തെ ഇത്തരം കേസുകളിൽ പെട്ട് വലിയ ആരോപണം നേരിടുന്ന കുട്ടികളാണെന്നത് നാം തിരിച്ചറിയണം. ചതിക്കുഴി മനസ്സിലാക്കിയ വലിയൊരു വിഭാഗം കുട്ടികൾ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിന്നപ്പോൾ ഒന്നും ചിന്തിക്കാത്ത ഏതാനും കുട്ടികൾ അവരുടെ വലയിൽ വീഴുകയായിരുന്നു. നിസ്കാരം നിർവ്വഹിച്ചു കൊണ്ടിരിക്കെ പള്ളി കോമ്പൗണ്ടിൽ പടക്കം പൊട്ടുന്നത് കേട്ട്  ഞെട്ടിത്തരിച്ചു പോയ വയോധികരായ വിശ്വാസികളുടെ ശാപം ഈ കുട്ടികൾ എന്നാണ് അനുഭവിച്ചു തീർക്കുന്നത്.

ഈ വർഷം പ്ളസ് ടു,SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾ പരീക്ഷയുടെ അവസാന ദിവസം തങ്ങളുടെ കുട്ടികളെ കഴുകന്മാർ റാഞ്ചാതിരിക്കാൻ ഒന്ന് മനസ്സ് വെക്കുമോ? എന്ത് തിരക്കുണ്ടെങ്കിലും എല്ലാം മാറ്റി വെച്ച് ഒരു അര മണിക്കൂർ അവർക്ക് വേണ്ടി ചെലവഴിക്കുമോ?
എല്ലാ രക്ഷിതാക്കളും പരീക്ഷ അവസാനിക്കുന്ന ദിവസം ആൺ പെൺ ഭേദമന്യേ തങ്ങളുടെ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവാൻ ഒന്ന് മനസ്സ് വെക്കുമോ? അങ്ങിനെ മനസ്സ് വെച്ചാൽ ജീവിതകാലം മുഴുവൻ തങ്ങളുടെ മക്കളുടെ ദുർഗതിയോർത്ത് ഒരു രക്ഷിതാവിനും വിലപിക്കേണ്ടി വരില്ല.
*പരീക്ഷ അവസാനിക്കുന്ന സമയം*
*പ്ലസ്ടു* ബുധനാഴ്ച ഉച്ചക്ക് 12 മണി
*SSLC* വ്യാഴാഴ്ച 3.15 ന്




Post a Comment

0 Comments