സ്കൂൾ വാർഷികാഘോഷവും പച്ചക്കറി കൃഷി വിളവെടുപ്പും
കൽപ്പകഞ്ചേരി: കാനാഞ്ചേരി ജി എം എൽ പി സ്കൂൾ വാർഷിക ആഘോഷവും കൽപ്പകഞ്ചേരി കൃഷിഭവനുമായി സഹകരിച്ച് നടത്തിയ പച്ചക്കറികൃഷി വിളവെടുപ്പും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് വി എ ഫൈസൽ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് അംഗം ഷഹർബാനു ടീച്ചർ, ശ്രീ അഷ്റഫ് കാവിൽ, തിരൂരങ്ങാടി എഎം വി ഐ അബ്ദുൽകരീം ചാലിൽ, കൽപ്പകഞ്ചേരി അസിസ്റ്റൻറ് കൃഷി ഓഫീസർ ഇർഷാദ് പി, പി അബ്ദുൽ അസീസ് ഹാജി, ഹെഡ്മാസ്റ്റർ രാമചന്ദ്രൻ കെ, സീനിയർ അസിസ്റ്റൻറ് കെ സൽമത്ത് ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് o നൗഫൽ ഡോക്ടർ റിഷാദ് എൻ എന്നിവർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാ കായിക പരിപാടികൾ അരങ്ങേറി.
0 Comments