About Me

പ്രിയപ്പെട്ട രക്ഷകർത്താക്കളെ,


പ്ലസ്ടു പരീക്ഷകൾ അവസാനിക്കുകയാണ്. ഈ സമയത്ത് കുട്ടികളുടെ രക്ഷകർത്താക്കൾ നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.

1.നിയമപരമായ രേഖകളില്ലാതെ വാഹനങ്ങൾ ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുന്നതും 25000 രൂപയിൽ കുറയാത്ത പിഴയും തുടർനിയമനടപടികളും ഉണ്ടാകുന്നതാണ്.

2.ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ കൊലപാതമായോ കൊലപാതകശ്രമങ്ങൾ ആയോ കണക്കാക്കുന്നതും കൃത്യത്തിനുപയോഗിച്ച ആയുധം (തൊണ്ടി ) ആയി വാഹനത്തെ കണക്കാക്കുന്നതും ആണ്.

3.ഒന്നര ലിറ്ററിൽ കൂടുതൽ മദ്യമോ കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിക്കപ്പെട്ട ലഹരിമരുന്നുകളോ ഏതെങ്കിലും വാഹനത്തിൽനിന്നും കണ്ടെത്തിയാൽ ആ വാഹനത്തിന്റെ ഉടമയുടെ പേരിലും ആ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരുടെയും പേരിലും  കേസുകൾ പത്തുമിനിറ്റിനകം ചാർജ് ചെയ്യുന്നതായിരിക്കും.കേസ് ചാർജ് ചെയ്യുന്നതുവരെ കുട്ടികളെ ഫോൺ ചെയ്യുവാൻ അനുവദിക്കുന്നതല്ല.  തുടർന്ന് കുട്ടിയുടെ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിടുകയോ കൂടുതൽ ഗൗരവമുള്ള കേസാണെങ്കിൽ റിമാൻഡ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. കേസ് നിലനിൽക്കും.

4.മുഖത്തും ശരീരത്തിലും തേക്കുന്ന കളർപൗഡറിന്റെ രൂപത്തിൽ മൂക്കിലൂടെ മണത്തുകൊണ്ട് ഉപയോഗിക്കുന്ന  മയക്കുമരുന്നുപൊടികൾ ഇന്ന് വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ശരീരത്തിൽ ചെറിയ മുറിവുണ്ടാക്കി അവിടെ പുരട്ടുന്ന, അതീവമാരകമായ മയക്കുമരുന്നുപൊടികൾ കേരളത്തിൽ വിതരണം നടത്തുന്നത്  കളർ പൗഡറുകളുടെ രൂപത്തിലാണ്. ബൈക്ക് റേസിങ് നടത്തുന്ന ആളുകൾ മിക്കവരും ഇതേപോലുള്ള പൊടികൾ ഉപയോഗിക്കുന്നവരാണ്.

5.നിങ്ങളുടെ കുട്ടിയുടെ പ്ലസ്ടു പരീക്ഷ തീരുന്ന ദിവസം രാവിലെ കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയാക്കുകയും നിർബന്ധമായും ഉച്ചക്ക് 12 മണിയോടെ സ്‌കൂളിൽ ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുകയാണെങ്കിൽ ഒരുപാട് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. അതല്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ പ്രതീക്ഷയായ കുട്ടിയെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽനിന്നോ ആശുപത്രിയിൽനിന്നോ ഒരുപക്ഷെ മോർച്ചറിയിൽനിന്നോ ഏറ്റുവാങ്ങേണ്ടി വരും.

പൊതുജനഅവബോധത്തിനായി,

കേരള സംസ്ഥാന റോഡ്‌ സേഫ്റ്റി കൗൺസിൽ.

Post a Comment

0 Comments