*വയനാട്ടിൽ നടന്ന വാഹനാപകടത്തിൽ വൈലത്തൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു*

 വയനാട് വൈത്തിരിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം തിരൂർ സ്വദേശികളായ 3 പേർ മരിച്ചു.(തിരൂർ ലൈവ് ന്യൂസ്) താനാളൂര്‍ ഉരുളിയത്ത് കഹാര്‍, തിരൂര്‍ പൊന്മുണ്ടം പന്നിക്കോറ സൂഫിയാന്‍, താനാളൂര്‍ തോട്ടുമ്മല്‍ സാബിര്‍ എന്നിവരാണു മരിച്ചത്.പരുക്കേറ്റ ഷമീം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.(തിരൂർ ലൈവ് ന്യൂസ്) ഇവര്‍ ബംഗളൂരുവില്‍നിന്നു മലപ്പുറത്തേക്ക് കാറിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്.എട്ടേകാലോടെ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിൽ കോഴിക്കോട് മൈസൂരു ദേശീയ പാതയിലാണ് അപകടം.