സൗമ്യം, ഹൃദ്യം ഇ. ടിയുടെ യാത്രകള്‍
കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്. മത്സരത്തിന് നേരിയ ചൂടുണ്ടെങ്കിലും ഇ. ടിയുടെ പ്രചാരണായുധം ദേശീയ രാഷ്ട്രീയമാണ്. ദേശീയതലത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതിന്റെ പ്രാധാന്യം ഊന്നി നിന്നുള്ള സംസാരം. വിദ്യാര്‍ഥികളോടൊപ്പം ചേരുമ്പോള്‍ കാഴ്ചപ്പാടുകള്‍ പങ്ക് വെക്കുന്ന അധ്യാപകനായി മാറും കേരളത്തിന്റെ മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി. തൊഴിലാളി കേന്ദ്രങ്ങളിലെത്തുമ്പോള്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ പഴയ തൊഴിലാളി നേതാവിന്റെ പരിചിതഭാവം. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ബഷീര്‍ക്കയായി മാറും കാമ്പസുകളിലെത്തുമ്പോള്‍ ഇ. ടി. ദേശീയ രാഷ്ട്രീയത്തെ നിരന്തരം നിരീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാര്‍ലമെന്റിലെ ഇടിമുഴക്കമായ നേതാവിനോടൊപ്പം ഫോട്ടോയെടുക്കാനാണ് ആവേശം.
ഇന്ന് (തിങ്കള്‍) തിരൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇ. ടി മുഹമ്മദ് ബഷീര്‍ പര്യടനം നടത്തി. ആതവനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ വനിതാ കോളെജ്, കാട്ടിലങ്ങാടി യതീംഖാന, മലബാര്‍ കോപ്പറേറ്റിവ് ടെക്സ്റ്റയില്‍ ലിമിറ്റഡ്, ബാഫഖി യതീംഖാന എന്നിവ സന്ദര്‍ശിച്ചു.
0 Comments