പറക്കമുറ്റാത്ത തന്റെ രണ്ട്പിഞ്ചു കുഞ്ഞുങ്ങളെ ജരീരിനെ ഏൽപ്പിച്ചവൾ    യാത്രയായി

ആക്സ്മികമായ മരണം,,,,,,! |

തറവാട്ടിലൊരു കല്യാണത്തിൽ പങ്കെടുത്ത്തീരുരിലെ സ്വന്തം വീട്ടിലേക്ക് ജരീരിനോടപ്പം
വണ്ടിയിൽ പോവുകയായിരുന്നു നുസ്ഹ, തന്റെ കുഞ്ഞുങ്ങളോടൊപ്പം

നേരിയ ഒരു നെഞ്ചുവേദന

സാരമാക്കാനില്ല
സഹിക്കാവുന്നതേയുള്ളൂ

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് നുസയുടെശബ്ദം കേൾക്കുന്നില്ല

തിരിഞ്ഞു നോക്കി

ഞെട്ടിപ്പോയി,,,,,,,,!

അവളുടെ മുഖത്തേക്ക് നോക്കാനായില്ല,,,,,,!

ഒരു നിമിഷം,,,,,
മാറോടടക്കിപ്പിടിച്ചിരുന്ന
കുഞ്ഞ് താഴെക്ക്,,,,,,,!

നിലം പതിച്ചില്ല
അപ്പോഴേക്കും ആ വാടിയ കൈകളിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങി

വീട്ടിലെത്തും മുമ്പേ മരണം അവളെ കവർന്നു

ആ യാത്ര ഒരു നീണ്ട യാത്രയായിരുന്നു,,,,,,!
മടക്കമില്ലാത്ത യാത്ര,,,,,,!

പരിചിതവും അപരിചിതവുമായ പല കരങ്ങളിലുമായി  അവളുടെ കുഞ്ഞുമോൻ 
ഒന്നു മറിയാത്ത അവന്റെ നിഷ്കളങ്കമായ ലോകത്താണിപ്പോൾ,,,,,!

എങ്കിലും ആകണ്ണുകൾ 
ആരെയോ പരതുന്ന പോലെ,,,,,,

മുലപ്പാലിനായി ആചുണ്ടുകൾ വിതുമ്പുന്നു,,,,,,!

അവനറിയില്ലല്ലോ ഇനി ഒരിക്കലും ,,,,,,,,,,,,
ആ മാതാവിന്റെ മാറിടം
അവനു വേണ്ടി പാൽ ചുരത്തില്ലെന്ന്,,,,,,,,,!


യാത്രക്കിടെ വഴിയോരത്തു നിന്നും
നുസ്ഹയെ  മരണം റാഞ്ചി കൊണ്ടുപ്പോയി



 അവളുടെ പിഞ്ചോമനയെ മാറത്ത് നിന്നും അടർത്തിമാറ്റി ,,,,,,,,!



പടച്ച റബ്ബ്
അവൾക്ക് റഹ്മത്തും മഹ്ഫിറത്തും നൽകി സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ 

ആറ്റു നോറ്റുണ്ടായ തങ്ങളുടെ ഏകമകൾ എന്നന്നേക്കുമായി വേർപ്പിരിഞ്ഞ ആ മാതാവിന്റെ നൊമ്പരം
കടലോളം ക്ഷമ കൊണ്ട് അടക്കിയൊതുക്കിയിരിക്കുന്നതു കണ്ടപ്പോൾ
അറിയാതെ പ്രാർത്ഥിച്ചു പോയി

നാഥാ,,,,,,,,
നീ വാഗ്ദാനം ചെയ്ത സ്വർഗ്ഗത്തിലെ ആ ഭവനം
ഇവർക്ക് കൊടുക്കേണമേ എന്ന്,,,,,,