*കാഞ്ഞങ്ങാട് പോലീസിന് ഒരു ബിഗ് സല്യൂട്ട്. ഇന്ന് സന്ധ്യക്ക് 7 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ സ്കൾ ബാഗും, കൈയ്യിൽ ഒരു സഞ്ചിയും തൂക്കി ഒരു സ്കൂൾ വിദ്യാർഥി നിൽക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ കുട്ടിയുടെ അടുത്ത് എത്തി കാര്യങ്ങൾ തിരക്കി. അവന്റെ ഉമ്മ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും കൂട്ടിരിക്കാൻ പോകുകയാണെന്നുമാണ് പറഞ്ഞത് - വാപ്പയില്ല എന്ന് ചോദിച്ചപ്പോൾ വാപ്പ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന് പറഞ്ഞു. വേറേ വീട്ടീൽ ആരാണ് ഉള്ളത് എന്ന ചോദ്യത്തിന് പെങ്ങൾ ഉണ്ട് പിന്നെ അങ്ങനെയൊന്നും വരാറില്ല എന്നാണ് അവൻ പറഞ്ഞു. അവനെ പോലീസുകാർ സ്നേഹപൂർവ്വം പോലീസ് എയ്ഡ് പോസ്റ്റു നടുത്ത് വിളിച്ച് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നും അവന്റെ അഡ്രസ്സും വാങ്ങി - ആറാം ക്ലാസിലാണ് അവൻ പഠിക്കുന്നതായി അറിയാൻ കഴിഞ്ഞത്. പിന്നെ അവർ അവനെ ബൈക്കിൽ ജില്ലാ ആശുപത്രിയിൽ കൊണ്ട് വിടാനും അവന്റെ ഉമ്മയുടെ കാര്യങ്ങൾ അറിയാനും വേണ്ടി ജില്ലാ ആശുപത്രിയിൽ പോയി. നമ്മൾ പോലീസ് കാരുടെ കുറ്റങ്ങൾ മാത്രം കാണുന്നവരാണ് അതിനടയിൽ ഇതുപോലുള്ള കാര്യങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല
(കോപ്പി)*
0 Comments