About Me

കടുങ്ങാത്തുകുണ്ടിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കൽപകഞ്ചേരി പ്രസ് ഫോറത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.കടുങ്ങാത്തുകുണ്ട്

കടുങ്ങാത്തുകുണ്ടിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കൽപകഞ്ചേരി പ്രസ് ഫോറത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.കടുങ്ങാത്തുകുണ്ട് - കുറുക റോഡിൽ ബാഫഖി യതീംഖാന കെട്ടിടത്തിലാണ് ഓഫീസ്. മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ് ഫോറം പ്രസിഡണ്ട് എച്ച് അബ്ദുൽ വാഹിദ് അധ്യക്ഷനായി. പ്രസ് ഫോറം രക്ഷാധികാരി സിപി രാധാകൃഷ്ണൻ ആമുഖഭാഷണം നടത്തി. തെയ്യമ്പാട്ടിൽ ഗ്രൂപ്പ് എംഡി തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ ലോഗോ പ്രകാശനവും, കുറ്റിപ്പുറം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എപി സബാഹ് ഡയറക്ടറി പ്രകാശനവും നിർവഹിച്ചു. മുതിർന്ന പത്രപ്രവർത്തകനായ ടി കെ അബ്ദുസ്സലാം മാസ്റ്റർ, എ. അബ്ദുറഹിമാൻ മാസ്റ്റർ എന്നിവരെ വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സുലൈഖയും കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കുഞ്ഞാപ്പുവും പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇളയോടത്ത്
സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗം പി സി അഷ്റഫ്, സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാഖ് മൗലവി, കൽപകഞ്ചേരി എസ്.ഐ  എസ് കെ പ്രിയൻ, ആമിന ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മയ്യേരി ഇബ്രാഹീം ഹാജി, വിവിധ പാർട്ടീ നേതാക്കളായ ടി കെ മൊയ്തീൻ ഹാജി, കെ കുഞ്ഞമ്മു, ടി ജെ രാജേഷ് മാസ്റ്റർ, പി സി ഹമീദ് മാസ്റ്റർ, ഗണേഷ് വടേരി, അഡ്വ: കെ സി നസീർ, ടി പി അബ്ദുസമദ്, റജി നായർ, ഹനീഫ് എടരിക്കോട്, മുഹമ്മദ് അലി നീറ്റുക്കാട്ടിൽ, ഇബ്രാഹീം താനൂർ, മുജീബ് തൃത്താല, കെ ഷമീം, പ്രെഫ. കെ ബീരാവുണ്ണി, എൻ സി നവാസ്, പ്രൊഫ. പാറയിൽ മൊയ്തീൻ കുട്ടി, സി എസ് എം യൂസുഫ്, രസിത കാവുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ പറവന്നൂർ സ്വാഗതവും ശഫീഖ് ആയപ്പള്ളി നന്ദിയും പറഞ്ഞു. ഡോ. ഒ ജമാൽ മുഹമ്മദ് സമ്മാന ദാനം നിർവ്വഹിച്ചു.
രമേശ് ആതവനാട്, റഹീം വെട്ടിക്കാടൻ, റാഫി പൊന്മുണ്ടം, അനിൽ വളവന്നുർ, മഷ്ഹൂർ മച്ചിഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് കടുങ്ങാത്തുകുണ്ട് പാട്ടുകൂട്ടം
സംഘടിപ്പിച്ച ഗാന സന്ധ്യയും അരങ്ങേറി.

Post a Comment

0 Comments