മോതിരം കൈവിരലിൽ കുടുങ്ങി സഹിക്കാൻ കഴിയാത്ത വേദനയുമായി ഫയർ സ്റ്റേഷനിലെത്തിയ ബാലനെ പാട്ട് പാടിച്ച് മോതിരം മുറിച്ചെടുത്ത ഫയർമാൻ ബിജു കെ ഉണ്ണിയും ഡ്രൈവർ ഗംഗാധരനും താരമായി. മലപ്പുറം പൊന്നാനിയിലാണ് സംഭവം. വേദനകൾക്കിടയിലും വിദ്യാർഥിയായ ബാലൻ പ്രവാചക കീർത്തനം ഭക്തിയിൽ ലയിച്ച് പാടി. പാട്ട് തീരുന്നതിനുമുമ്പെ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ മോതിരം മുറിച്ചെടുത്തു. ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് വിദ്യാർഥി മടങ്ങിയത്.