1

ആരോഗ്യമുള്ള പുതുവർഷം എന്ന സന്ദേശവുമായി ജെ.സി.ഐ തിരൂരും ബ്യൂട്ടിക്യൂൻലേഡീസ്
ഹെൽത്ത് ക്ലബും സംയുക്തമായി നടത്തുന്ന ആരോഗ്യ സംരക്ഷണ പരിപാടിയായ'കസിനേയ്ഡ് 2019'  തിരൂരിൽ നടത്തി.  താഴേപാലം ബ്യൂട്ടിക്യൂൻഹെൽത്ത് ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത കിഷോർ ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ തിരൂർ പ്രസിഡൻറ് തസ്നീം ഖമറുദ്ദീൻ അധ്യക്ഷയായി. നഗരസഭ വൈസ്
ചെയർപേഴ്സൺ  പി.സഫിയ  മുഖ്യാതിഥിയായി. 'സംതൃപ്ത കുടുംബം' എന്ന വിഷയത്തിൽ
ഫാമിലി കൗൺസിലർ ഡോ.വഹീദ മുഹമ്മദ്കുട്ടി ക്ലാസെടുത്തു. വിവിധ മേഖലകളിൽ കഴിവ്
തെളിയിച്ച ആർ.അനാമിക, ആദർശ് പി.ഹരീഷ്,, ഹഫ്സത്ത്, പാവന സന്തോഷ്, ആര്യ ലക്ഷ്മി ബി രാജ്, മുഹമ്മദ് സനീൻ, അഹമ്മദ് അമാനി, എന്നിവരെ ചടങ്ങിൽ ആദരിച്ചു.വി.വി.സത്യാനന്ദൻ, ഡോ.ഫവാസ് മുസ്തഫ, സാബിറ കെ.പി.ഒ., റഷീദഖാജ, നഗരസഭാ കൗൺസിലർമാരായ ഐ.പി.ഷാജിറ , ഗീത പള്ളിയേരി, നാജിറ അഷ്റഫ്, കെ.ശാന്ത എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി. ഫുഡ് ഫെസ്റ്റുമുണ്ടായിരുന്നു.

2
കല്ലിങ്ങൽ വലിയ നേർച്ച തിരൂർ: മതമൈത്രിയുടെ സന്ദേശമുണർത്തി നടത്തുന്ന തിരൂർ കോട്ട് കല്ലിങ്ങൽ കുഞ്ഞീൻ ശഹീദ് (റ) അവർകളുടെ മഖാം ശരീഫിലെ വലിയ നേർച്ച ഫെബ്രുവരി 9, 10 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു.ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊടിയേറ്റ ഘോഷയാത്ര ജാറത്തിൽ നിന്നും പുറപ്പെട്ട് കോട്ട് തങ്ങളുടെ മഖാം ശരീഫിൽ എത്തി പ്രാർഥനയ്ക്ക് ശേഷം നഗരപ്രദക്ഷിണത്തിന് ശേഷമാണ് കൊടിയേറ്റം നടത്തുക. തുടർന്ന് നിരവധി പെട്ടിവരവുകൾ ജാറത്തിലെത്തുമെന്ന് ജാറം ഭാരവാഹികളായ കല്ലിങ്ങൽ സിദ്ദീഖ്, പുളിക്കൽ കബീർ, ഇബ്രാഹിം മച്ചിഞ്ചേരി എന്നിവർ അറിയിച്ചു.

3
തിരൂര്‍: ജില്ലാ ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗവും തിരൂര്‍ സാന്ത്വന കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കുടുംബസംഗമം' കൂടെ' ഈമാസം 15ന് തിരൂര്‍ പച്ചാട്ടിരിയിലെ നൂര്‍ലേക്ക് പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കല്‍ ക്യാംപുകള്‍, സംശയനിവാരണ ക്ലാസുകള്‍, കാന്‍സര്‍ പ്രതിരോധ ബോധവത്ക്കരണം, തെറാപ്പി പരിശീലനം, സംഗീത സദസ്സ് എന്നീ പരിപാടികള്‍ കുടുംബസംഗമത്തോടനുബന്ധിച്ച് നടക്കും. പരിപാടി വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: വി.വിനോദ് ഡോ: അബ്ബാസ്, ദിലീപ് അമ്പായത്തില്‍, കബീര്‍ മംഗലം, നാസര്‍ കുറ്റൂര്‍ എന്നിവർ പങ്കെടുത്തു.