തിമിർത്ത്‌ പെയ്തിരുന്ന മഴക്ക്‌ ശമനം.സംസ്ഥാനത്ത്‌ നല്ല മഴ ലഭിച്ചു.ഒട്ടു മിക്കയിടങ്ങളിലും ആശങ്കാജനകമായി വെള്ളം കയറി.മഴ കുറഞ്ഞതോടെ വെള്ളം കയറി ബുദ്ധിമുട്ടിലായവരുടെ ജീവിതം പൂർവ്വസ്ഥിതിയിലായി.പക്ഷെ നമ്മുടെ റോഡുകളുടെ അവസ്ഥയാണു മഹാ കഷ്ടത്തിലായത്‌.മിക്ക റോഡുകളും തകർന്ന് തരിപ്പണമായി.മഴക്കുമുമ്പ്‌ തന്നെ റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നു.ശക്തമായി പെയ്ത മഴയോടുകൂടി തകർച്ച പൂർണ്ണമായി.വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമായി മാറുകയാണു ഈ റോഡുകൾ.....