ഇന്ന് നമ്മുടെ സ്വാതന്ത്ര്യ ദിനം,ഓരോ ഇന്ത്യക്കാരനും അഭിമാനപുളകിതരാകുന്ന സുദിനം.നമ്മൾ സ്വതന്ത്ര വായു ശ്വസിച്ചതിന്റെ വാർഷിക ദിനം.നമ്മുടെ പൂർവ്വികർ പടപൊരുതി നമുക്ക്‌ നേടിതന്നു സ്വാതന്ത്രം.ജീവൻ കൊടുത്തും രക്തം കൊടുത്തും നേടിയ സ്വാതന്ത്രം.കൊടിയ പീഢനങ്ങളും മർദ്ദനങ്ങളുമേറ്റുവാങ്ങി മാതൃരാജ്യത്തിനു വേണ്ടി പോരാടിയ വീര പോരാളികളെയും രാഷ്ട്ര നായകരേയും നമുക്ക്‌ സ്മരിക്കാം അവരെ ആദരിക്കാം.അക്രമമില്ലാത്ത വർഗ്ഗീയ കോമരങ്ങൾ കലിതുള്ളാത്ത ദാരിദ്രവും കഷ്ടപ്പാടുകളുമില്ലാത്ത ശാന്തിയും സമാധാനവും കളിയാടുന്ന എല്ലാവരും ഏകോദര സഹോദരരാകുന്ന നല്ലൊരു ഇന്ത്യക്കായി നമുക്ക്‌ പ്രയത്നിക്കാം,നാമൊരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കാം,സർവ്വർക്കും തിരൂർലൈവിന്റെ സ്വാതത്ര്യദിനാശംസകൾ