തിരൂർ:തുഞ്ചത്തെഴുത്തഛൻ മലയാള സർവ്വകലാശാലയുടെ പുതിയ അക്കദമിക്‌ മന്ദിരം പണി പൂർത്തിയായി.രണ്ടര കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 19നു മുഖ്യമന്ത്രി നിർവ്വഹിക്കും.തിരൂർ വാക്കാട്‌ അക്ഷരം ക്യാം പസിലാണു അക്കാദമിക്‌ മന്ദിരം നിർമ്മിച്ചിരിക്കുന്നത്‌.18 ക്ലാസ്‌ മുറികളും ഓഡിറ്റോറിയവും മറ്റു സൗകര്യങ്ങളുമുള്ള ഈ കെട്ടിടത്തിനു 20923 അടി വിസ്തൃതിയുണ്ട്‌.മാധ്യമ പഠന വിദ്യാർത്ഥികൾക്കായി 20 ലക്ഷം രൂപ ചെലവിൽ മീഡിയ ലാബും ഈ മന്ദിരത്തിൽ സജ്ജമാകുന്നുണ്ട്‌.