തിരൂർ പൊന്നാനി പുഴ വൃത്തിയാക്കൽ തുടങ്ങി.ചെളിയും മണ്ണും മാലിന്യങ്ങളും നീക്കിയാണു വൃത്തിയാക്കുന്നത്‌.45സെ മീറ്റർ ആഴത്തിലുള്ള മാലിന്യങ്ങൾ നീക്കി ശുചീകരിക്കുന്ന പദ്ധതിക്കായി 75ലക്ഷം രൂപയാണു നീക്കിവെച്ചിരിക്കുന്നത്‌.തലക്കടത്തൂർ മുതൽ താഴെപാലം വരെയാണു പ്രഥമഘട്ടത്തിൽ ശുചീകരിക്കുക.തിരൂർ പുഴ മാലിന്യങ്ങളുടെ കൂമ്പാരമാണു.വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതുമൂലം ഉപയോഗശൂന്യമാകുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തിരുന്നു.ഒരു നാടിന്റെ മുഖ്യ ജലശ്രോതസ്സായ ഈ പുഴ ഈ പ്രവൃത്തിമൂലം മലിനമുക്തമായെങ്കിൽ എന്നാഗ്രഹിക്കുകയാണു പുഴയെ ആശ്രയിക്കുന്നവരും പ്രകൃതി സ്നേഹികളും