എടപ്പാൾ:കോഴികൾക്കും കാടകൾക്കും പിന്നാലെ മുയലുകളെയും കൊന്നൊടുക്കി.എടപ്പാളിലാണു മനുഷ്യ മനസ്സ്‌ മരവിക്കുന്ന ഈ ദാരുണ സംഭവം.പൂക്കരത്തറ ദുബായ്‌ പടി മഠത്തില്വളപ്പിൽ അശോകന്റെ മകൻ അക്ഷയ്‌ വീട്ടിൽ വളർത്തുന്ന മുയലുകളെയാണു അജ്ഞാതർ കൊന്നൊടുക്കിയത്‌.എടപ്പാളിൽ മാസങ്ങൾക്ക്‌ മുമ്പ്‌ സമാനമായ രണ്ട്‌ സംഭവങ്ങൾ ഉണ്ടായിരുന്നു.അന്ന് അജ്ഞാതരുടെ ക്രൂരതകൾക്കിരയായത്‌.കോഴികുഞ്ഞുങ്ങളും കാടകളുമായിരുന്നു.ഫൈജുവിന്റെയും വാസുദേവന്റെയും കാടകളെയും കോഴികളെയും കൊന്നവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല,ഇതിനിടക്കാണു ഈ സംഭവവും.മിണ്ടാപ്രാണികളോട്‌ ഈ ക്രൂരത കാട്ടിയ പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണമെന്ന ആവശ്യം ഈ സംഭവത്തോട്‌ കൂടി ഒന്നുകൂടി ശക്തമായിരിക്കുകയാണു.