തിരൂർ:ജില്ലയുടെ അഭിമാനമായ തിരൂർ ഗൾഫ്‌ മാർക്കറ്റിന്റെ മുഖം മാറുന്നു.അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന ഗൾഫ്‌ മാർക്കറ്റ്‌ ആയിരത്തോളം മുറികളടങ്ങിയ അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടത്തിലേക്ക്‌ മാറുകയാണു.ഇതോടെ ഈ മാർക്കറ്റ്‌ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗൾഫ്‌ ബസാറായി മാറുകയാണു. ചൈന,തായ്‌ലാന്റ്‌,ദുബൈ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നും മുംബൈ,ചൈന,കൊച്ചി തുറമുഖങ്ങൾ വഴി എത്തുന്ന സാധനങ്ങൾ ഇന്ത്യയിലെല്ലായിടത്തേക്കും കയറ്റിയയക്കുന്നു.വളരെ വിലകുറവിൽ സാധനങ്ങൾ ലഭിക്കുന്നതിനാൽ വ്യാപാരികൾ തിരൂർ ഗൾഫ്‌ മാർക്കറ്റിനെയാണു ആശ്രയിക്കുന്നത്‌.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 16നു നടൻ മമ്മുട്ടി നിർവ്വഹിക്കും.